- Advertisement -

- Advertisement -

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

0

ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന്  ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ്  രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്.  82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നുണ്ട്.ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.ഇന്ന് നാല് പേരാണ് രോഗമുക്തരായത്. കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35കാരന്‍,പനമരം സ്വദേശിയായ 25കാരന്‍,ചെതലയം സ്വദേശിയായ 30കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്  ചെയ്തത.്

Leave A Reply

Your email address will not be published.

You cannot copy content of this page