പാട്ടുപാടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മാനന്തവാടിയിലെ രേണുക ശാസ്ത്രീയ സംഗീത പഠനത്തിന്റെ ശ്രുതിലയങ്ങളിലേക്ക്. സാഹചര്യമൊരുക്കിയത് ജവഹര്‍ ബാലജനവേദി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി.ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ സംഗീത പഠന ക്ലാസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മഴവില്‍ക്കാവടിയിലെ തങ്കത്തോണി എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പത്താം ക്ലാസ്സുകാരി മാനന്തവാടി ചുണ്ടക്കുന്ന് കോളനിയിലെ മണിയുടെ മകള്‍ രേണുകയുടെ നാവില്‍ നിന്നും ഇനി മുതല്‍ ശാസ്ത്രീ സംഗീതത്തിന്റെ സ്വരമാധുര്യങ്ങള്‍ കൂടി. ജവഹര്‍ ബാലജനവേദി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഇതിനുള്ള സാഹചര്യവും ഒരുക്കി കഴിഞ്ഞു.സംഗീതാധ്യാപരായ ദേവദാസ് മാഷിന്റെയും തോമസ് കുഴി നിലത്തിന്റെയും ശിഷണത്തില്‍ രേണുക ശാസ്ത്രീയ സംഗീത പഠനം തുടങ്ങി കഴിഞ്ഞു.ചുണ്ടകുന്നിനു സമീപത്തെ അംഗണ്‍വാടിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശോഭരാജന്, ജവഹര്‍ ബാലജനവേദി മാനന്തവാടി ബ്ലോക്ക് ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ വി.യു.ജോയി, നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജിന്‍സ് ഫാന്റസി, പി.കെ.ഹംസ, സുനിതുടങ്ങിയവര് സംബന്ധിച്ചു.