മൂന്നു വര്‍ഷത്തിലധികമായി കാര്‍ഷിക പ്രവര്‍ത്തികള്‍ ചെയ്തിട്ടില്ലാത്തതോ പൂര്‍ണ്ണമായി കൃഷിക്ക് ഉപയോഗിക്കാത്ത പുരയിടമോ തരിശായി കണക്കാക്കി സുഭിക്ഷ കേരളം പദ്ധതിയില്‍ ആനുകൂല്യം നല്‍കുന്നു. നെല്ല്, മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗങ്ങള്‍, വാഴ ഉള്‍പ്പെടെയുള്ള പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍ എന്നിവ പദ്ധതി പ്രകാരം കൃഷി ചെയ്യാം. പാട്ടത്തിന് കൃഷി ചെയ്യുമ്പോള്‍ ഉടമക്കും കര്‍ഷകനും ധനസഹായം ലഭിക്കും. അപേക്ഷ കൃഷി ഭവനുകളില്‍ നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനുകൂല്യം ലഭിക്കുന്ന കൃഷിയുടെ ഇനം, ലഭിക്കുന്ന ധനസഹായം കര്‍ഷകര്‍ക്ക്, ഉടമക്ക് എന്നിവ യഥാക്രമം: നെല്ല് – 35,000, 5,000, പച്ചക്കറികള്‍ – 37,000, 3000, വാഴ – 32,000, 3000, പയര്‍ വര്‍ഗങ്ങള്‍ – 27,000, 3,000, ചെറുധാന്യങ്ങള്‍ – 27000, 3000, മരച്ചീനി ഉള്‍പ്പെടെയുളള കിഴങ്ങുവര്‍ഗങ്ങള്‍ – 27000, 3000.