- Advertisement -

- Advertisement -

മീന്‍പിടിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കുടുംബക്കാര്‍

0

പനമരം : വറ്റിത്തുടങ്ങിയ കുളങ്ങളിലും ജലാശയങ്ങളിലുമുള്ള മീന്‍പിടിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കുടുംബക്കാര്‍. എല്ലാവര്‍ഷവും വ്യത്യസ്ഥ ജലാശയങ്ങളിലെ ജലം വറ്റുന്നതിന് മുന്‍പേ കുടുംബസമേതമെത്തി ഇവര്‍ മീന്‍ പിടിക്കുന്നു. പനമരം മാനന്തവാടി റോഡിലെ ആര്യന്നൂര്‍ നടയിവയലവ റ്റിക്കൊണ്ടിരിക്കുന്ന വയലിന് നടുവിലെ ജലായത്തില്‍ നിന്നാണ് ഇവര്‍ മീന്‍പിടിച്ചത്.വീശു വലകോ രു വല എന്നിവ ഉപേയോഗിച്ച് മീന്‍പിടിക്കുന്നത് കാണാന്‍ നിരവധി വാഹനയാത്രക്കാര്‍ എത്തിയിരുന്നു. പിടിക്കുന്ന മീന്‍ വില്‍പ്പന നടത്താതെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കുറിച്ച്യ സമുദായത്തില്‍ പെട്ട ഇവരുടെ നെല്‍കൃഷി വി ളവെടുപ്പ് കഴിഞ്ഞാലുള്ളപ്രധാന ജോലിയാണിത്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒത്തൊരുമിച്ചാണ് മീന്‍ പിടിക്കാനും എത്തുന്നത്.കൂട്ടുകുടുംബ വ്യവസ്ഥ പരിപാലിച്ചു വരുന്നതിനാലാണ് ഇവര്‍ക്ക് ഇത് സാധ്യമാവുന്നത്

Leave A Reply

Your email address will not be published.

You cannot copy content of this page