- Advertisement -

- Advertisement -

കാട്ടാനശല്യം രൂക്ഷം കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു 

0

പുല്‍പ്പള്ളി മേഖലയിലെ വനാതിര്‍ത്തിഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷം, കര്‍ഷകര്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ദിവസം വേലിയമ്പം, മരകാവ്, ചെറുവള്ളി, ഭൂദാനം, തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങി കര്‍ഷകരുടെ തെങ്ങ്, വാഴ ,കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത് .ഇതിനു പുറമെ വയലിലെ ഞാറ്റടിയും കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു.മരകാവ് പള്ളിയുടെ രണ്ടേക്കര്‍ സ്ഥലത്തെ വാഴകളും പൂര്‍ണ്ണമായി നശിപ്പിച്ചു. സന്ധ്യമയങ്ങുന്നതോടെ നെയ്ക്കുപ്പവനത്തില്‍ നിന്നും കൂട്ടമായ് ഇറങ്ങുന്ന ആനകള്‍ ട്രഞ്ചും, ഫെന്‍സിങ്ങും തകര്‍ത്താണ് കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്.  അടിയന്തരമായി തകര്‍ന്ന ഫെന്‍സിങ്ങും ട്രഞ്ചും നന്നാക്കി ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാണെമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page