പുല്‍പ്പള്ളി പഞ്ചായത്തിലെ കതവാക്കുന്നില്‍ വെട്ടുക്കിളിയിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു.. കതവാക്കുന്നിലെ നിരവധി കര്‍ഷകരുടെ വാഴ, കാപ്പി, തെങ്ങ്, കവുങ്ങ്, മാവ്, ഇഞ്ചി ഉള്‍പ്പടെയുള്ള കാര്‍ഷികവിളകളാണ് വ്യാപകമായ നശിപ്പിച്ചത്. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളില്‍ കൂട്ടമായെത്തുന്ന ഇവ കാര്‍ഷിക വിളകളുടെ ഇലകള്‍ പൂര്‍ണ്ണമായും ഭക്ഷിക്കുകയാണ്.കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് പ്രതിരോധ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വന്‍ കൃഷിനാശം ഉണ്ടാകുമെന്ന് കര്‍ഷകര്‍.