ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ഇന്ന് സംസ്ഥാനത്ത് പണിമുടക്ക് നടത്തുന്നു.പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്.ഓട്ടോ ടാക്സി വാഹനങ്ങള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഗുഡ്സ് വാഹനങ്ങള്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണിവരെയുമാണ് പണിമുടക്കുക.