എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. ആരോഗ്യവകുപ്പ്, ടിംമിഷന്‍ ബത്തേരിയും, വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്തുവിംഗുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നത്.
മഴക്കാലമെത്തിയതോടെ കോവിഡ് 19ന് പുറമെ എലിപ്പനിയും പടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകളും, ടൗണില്‍ വ്യാപാരികള്‍ക്ക് പ്രതിരോധ ഗുളിക വിതരണവും നടത്തി. ടൗണിലെ ഓരോ ക്ച്ചവടസ്ഥാപനങ്ങളിലും കയറിയിറങ്ങിയാണ് ബോധവല്‍ക്കരണവും ഗുളിക വിതരണവും നടത്തിയത്. പരിപാടിക്ക് ഗീതാ വിജയന്‍, നൗഷാദ് വെള്ളങ്കര, ഷംസാദ്, അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.