- Advertisement -

- Advertisement -

വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു.  

0

അഞ്ചുകുന്ന്: മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനും, സഞ്ചാരസാഹിത്യത്തിനും എം.പി വീരേന്ദ്രകുമാര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വിലയിരുത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസി സണ്ട് ഷൈനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് ശിവരാമന്‍ പാട്ടത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ചുകുന്ന് ക്ലബ്ബ് സെന്റര്‍ അംഗണ്‍വാടിയില്‍ ഓണ്‍ലൈന്‍ പഠന സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ടി.വി ചടങ്ങില്‍ വച്ചു കൈമാറി.ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.ഹരിദാസന്‍, വി.ശാന്ത, ബിന്ദു രാജന്‍, എം.എ  ചാക്കോ, ലിസി പത്രോസ്, എസ്.രഘില്‍, പി. രജനി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page