വയനാട്ടിലെ വനപാതകളില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ച് പൊതുമരാമത്ത് വകുപ്പ്.വനപാതകളില്‍ ഹംമ്പുകള്‍ നിര്‍മിക്കാനുള്ള പെതുമരാമത്തിന്റെ നീക്കത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായത്തോടെയാണ് തല്‍ക്കാലത്തേക്ക് തീരുമാനത്തില്‍ നിന്ന് പൊതുമരാമത്ത് പിന്‍മാറുന്നത്.വനപാതകളില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി വനംവകുപ്പാണ് വേഗനിയന്ത്രണ ആവശ്യമുന്നയിച്ച് ജില്ലാ ഭരണകൂടത്തെ സമീച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പുല്‍പ്പള്ളി-ബത്തേരി ,ബത്തേരി-മുത്തങ്ങ, കാട്ടിക്കുളം- തോല്‍പെട്ടി – കുട്ട, മാനന്തവാടി ബാവലി റോഡുകളില്‍ ഹംപ് നിര്‍മിക്കാനായിരുന്നു പൊതുമരാമത്ത് വകുപ്പിന് ലഭിച്ച നിര്‍ദ്ദേശം. ജില്ലാ റോഡ് സുരക്ഷാ സമിതിയാണ് ഇക്കാര്യം പരിഗണിച്ചത്. എന്നാല്‍ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയും വിവിധ സംഘടനകള്‍ ഇതിനെതിരെ നിവേദനം സമര്‍പ്പിക്കുകയും ചെയ്ത സാഹതച്യത്തില്‍ വയനാട് വന്യ ജീവ് സങ്കേതത്തിലൂടെ സ്പൂഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തി താല്‍കാലികമായി നിര്‍ത്തിവെക്കാനും വിശദമായ പഠനത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു