ജില്ലയില്‍ പലയിടങ്ങളിലും ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സമൂഹ വ്യാപനത്തിന് കാരണമായേക്കാമെന്നതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ വൃത്തിയാക്കുന്നതിന് സോപ്പും വെള്ളവും/ സാനിറ്റൈസര്‍ ലഭ്യമാക്കണം. ഉപഭോക്താക്കളും ജീവനക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്നും ആളുകള്‍ തമ്മില്‍ 1.5 മീറ്ററെങ്കിലും അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്ത്വമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.