കണിയാമ്പറ്റ : ഇന്ധനവില വർദ്ധനവിനെതിരെ ഐ എൻ ടി യു സി മേട്ടോർ തൊഴിലാളികൾ കമ്പളക്കാട് പോസ്റ്റാഫീസ് ധർണ്ണ നടത്തി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ചരിത്രത്തിൽ ഇല്ലാത്ത വിധം കുറഞ്ഞിട്ടും പെട്രോൾ ,ഡീസൽ ഉൽപന്ന വിലക്കുറവിൻ്റെ ആനുകൂല്യം പാപപ്പെട്ട ജനങ്ങൾക്ക് നൽക്കാതെ കോവിഡ് കാലത്ത് തീവെട്ടി കൊള്ളയാണ് കേന്ദ്ര കേരള സർക്കാറുകൾ നടത്തുതെന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് നയീം കമ്പളക്കാട് അധ്യക്ഷത വഹിച്ചു രജേഷ് വൈദ്യർ ,സാലിറാട്ടക്കൊല്ലി ,അഷറഫ് പഞ്ചാര ,ഷാജി കോരകുന്നൻ ,മുജീബ് റഹ്മാൻ ,സൈനുദ്ധീൻ ,റഷീദ് ,അഷ്കർ എന്നിവർ സംസാരിച്ചു