കല്‍പ്പറ്റ: സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നിയന്ത്രണം നിലനില്‍ക്കുന്ന സെക്രട്ടറിയേറ്റില്‍ സ്വപ്നക്ക് ഇരിപ്പിടം നല്‍കിയത് സംബന്ധിച്ചും അന്വേഷണം നടത്തണം. ഇത് കേരളത്തിലെ മാത്രം പ്രശ്നമില്ല. മറിച്ച് രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിഷയമാണ്. രാജ്യദ്രോഹക്കുറ്റമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷനായിരുന്നു. കെ പി സി സി ഭാരവാഹികളായ എന്‍ ഡി അപ്പച്ചന്, പി പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, ഡി സി സി ഭാരവാഹികളായ പി കെ അബ്ദുറഹ്മാന്, സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, എന്‍ വേണുഗോപാല്‍, അഡ്വ. ജോഷി സിറിയക്, സുജയ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.