കണിയാരം ഫാ.ജി.കെ എം ഹൈസ്കൂളിലെ അഭിരാമിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ക്ലാസ്സ് ടീച്ചര്‍ സിസ്റ്റര്‍ കെ.റ്റി ജോളി ടി.വി നല്കി. ഡിവിഷന് കൗണ്‍സിലര്‍ റഷീദ് പടയന്‍ വിദ്യാര്‍ത്ഥിനിക്ക് ടി.വി കൈമാറി. ഹെഡ്മാസ്റ്റര് ഷാജു പി.എ, സിനിയര്‍ അസിസ്റ്റന്റ് ജോര്‍ജ്ജ് കെ.വി, ധന്യ തെരേസ, ബിജു കെ ജെ എന്നിവര്‍ സംസാരിച്ചു.