- Advertisement -

- Advertisement -

‘ഉസ്സി’ പ്രകാശനം ചെയ്തു.

0

ബത്തേരി : ഭാസ്കരൻ ബത്തേരിയുടെ രണ്ടാമത്തെ പുസ്തകം ഉസൈൻ ബോൾട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി രചിച്ച ‘ഉസ്സി’ പ്രകാശനം ചെയ്തു. അധ്യാപക ഭവനിൽ നടന്ന ചടങ്ങ് പ്രൊഫ: മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ അർഷാദ് ബത്തേരി ഡോക്ടർ ശ്രിനിവാസന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ മാറ്റൊലി അവാർഡ് ജേതാവ് ജയരാജ് ബത്തേരിയെയും അഡ്വ.രാജീവ് രാജധാനിയെയും മുനിസിപ്പൽ ചെയർമാൻ പൊന്നാs അണിയിച്ചു ആദരിച്ചു. സാഹിത്യകാരൻ ഒ .കെ ജോണി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.രാജഗോപാൽ, ഗോപകുമാർ, ഫാ.ടോണി കോഴിമണ്ണിൽ, ഭാസ്ക്കരൻ ബത്തേരി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page