കല്‍പ്പറ്റയില്‍ ആദിവാസി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു . കല്‍പ്പറ്റ അമൃതില്‍ നടന്ന ‘ആദിവാസികളുടെ ഉപജീവന മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിപണന കേന്ദ്രത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. മത്സ്യകൃഷി, പശു വളര്‍ത്തല്‍, പോത്ത് കുട്ടികളെ വളര്‍ത്തല്‍, കാട-നാടന്‍ കോഴി വളര്‍ത്തല്‍ , ചെരുപ്പ് നിര്‍മാണ യൂണിറ്റ്, ഔഷധ സസ്യങ്ങളും തീറ്റപ്പുല്ലും വച്ചുപിടിപ്പിക്കല്‍, പഴവര്‍ഗ്ഗങ്ങളുടെ കൃഷി എന്നിങ്ങനെ വിവിധ മേഖലയിലൂടെ ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വരുമാനം ലഭ്യമാക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.മത്സ്യകൃഷിക്കായി ഓരോ പഞ്ചായത്തിലെയും ആദിവാസികളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളുടെ കണക്കെടുക്കും. ഒരു പഞ്ചായത്തില്‍ 50 മുതല്‍ 100 വരെ പോത്തു കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്, 50 കാട കോഴികളെ വളര്‍ത്തുന്ന 10 യൂണിറ്റ്, ഗ്രൂപ്പ് ഫാമിങിന് 10 പശുക്കള്‍ അടങ്ങുന്ന യൂണിറ്റ്,10 പേരടങ്ങുന്ന തയ്യല്‍ യൂണിറ്റ്, 20 പേരടങ്ങുന്ന ചെരുപ്പ് നിര്‍മ്മാണ യുണിറ്റ് എന്നിങ്ങനെ വിവിധ യൂണിറ്റുകള്‍ ഓരോ പഞ്ചായത്തിലും സ്ഥാപിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആദിവാസി സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 25 കോടിയില്‍ നിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. ശില്പശാലയില് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രദീപ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്, പട്ടികവര്‍ഗ്ഗ ഉപദേശകസമിതി അംഗം സീതാ ബാലന്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കേശവന്, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -