- Advertisement -

- Advertisement -

തരിയോട് ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

0

തരിയോട് പഞ്ചായത്തിലെ  വന്യമൃഗശല്യം, അധികൃതരുടെ അനാസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തരിയോട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ പിസിസി എക്‌സിക്യുട്ടിവ് മെമ്പര്‍  പി വി ബാലചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക കമ്മിറ്റി പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി  അദ്ധ്യക്ഷനായിരുന്നു. പി കെ അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജിജോ പൊടിമറ്റത്തില്‍, രോഹിത് ബോധി, അരുണ്‍ദേവ്,  സിബി ഏനാപ്പള്ളി , ജിന്‍സി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page