ഒയിസ്ക ബത്തേരി ചാപ്റ്റര്‍ ‘വഴിയോരം തണല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി മിനി ബൈപാസ് പാതയോരത്ത് ബത്തേരി മുനിസിപ്പല്‍ ചെയര്മാന് റ്റി.എല്‍ സാബു തണല്‍ – പൂമരതൈകള് നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ഓയിസ്ക ചാപ്റ്റര്‍ പ്രസിഡന്റ് ഡോ-സജി ജോസഫ് അധ്യക്ഷനായിരുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ സഹദേവന്,മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ ബാനു പുളിക്കല്‍, എല്‍സി പൗലോസ്, ഷിഹാനത്ത്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. വേണുഗോപാല്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.