കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കലക്ട്രേട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാനവര്‍ക്കിംഗ് ചെയര്മാന്. എംസി. സെബാസ്ററ്യന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രിസിഡന്റ് കെഎം.എബ്രഹാം അധ്യക്ഷനായിരുന്നു. പിജെ കുര്യന്, റിനീഷ് എബ്രഹാം, ജിതേഷ് കുര്യാക്കോസ്, മോഹന്‍ ബാബു, ബിജു ഏലിയാസ്, എന്നിവര്‍ സംസാരിച്ചു.