മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 10 കിലോ കഞ്ചാവ് എക്സൈസ് സ്ക്വാഡ് പിടികൂടി; രണ്ട് പേര് പിടിയില്‍, രണ്ട് പേര് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ബീനാച്ചി മന്ദംകൊല്ലിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളില്‍ നിന്നായി 10 കിലോ കഞ്ചാവ് എക്സൈസ് പിടി കൂടിയത്. സംഭവത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി വിവേക് (25), ചെറുവായൂര്‍ സ്വദേശി മുഹമ്മദ് ഷിബില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ എക്സൈസ് ഊര്‍ജ്ജിതമാക്കി