NewsroundMananthavady വയോധികന്റെ അഴുകിയ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി By NEWS DESK On Jul 5, 2020 0 Share പുല്‍പ്പള്ളി കതവാക്കുന്ന് കാര്യംപാതി വേലായുധന്(70) ആണ് മരിച്ചത്.ഭാര്യ അമ്മിണിയും മകന് ഗംഗാധരനുമാണ് വീട്ടില്‍ കഴിഞ്ഞുവന്നിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളിലൊരാള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വേലായുധന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഇവര്‍ക്ക് അയല്‍വാസികളുമായി വലിയ ബന്ധമില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.പുല്‍പ്പള്ളി എസ്.ഐ അച്യുതന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail