സംസ്ഥാനത്ത് ഇന്ന് 225 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 126 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 117 പേർവിദേശത്തു നിന്നെത്തിയവരാണ്. 57 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 24 പുതിയ ഹോട്സ്പോട്ടുകൾ
പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.