കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറി പോകുന്ന വയനാട് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി ജയിംസ് ,വയനാട് എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ ബിജു ജയിംസ്,വയനാട് കല്‍പ്പറ്റ ജോയന്റ് ആര് ടി ഒ. സി.വി എം ഷരീഫ് എന്നിവര്‍ക്ക് വയനാട് റോഡ് സേഫ്റ്റി വാളന്റിയേഴ്സ് യാത്രയയപ്പ് നല്കി.കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് കല്‍പ്പറ്റ റോഡ് സേഫ്റ്റി ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു.റിജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ .സി മനോജ് അദ്ധ്യക്ഷനായിരുന്നു.പി.കുഞ്ഞിമുഹമ്മദ് മേപ്പാടി ,വയനാട് വിഷന്‍ പ്രോഗ്രാം കോ ഓഡിനേറ്റര്‍ റാഷിദ് മുഹമ്മദ് ,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി പ്രേമരാജന്‍,എ എം വി ഐ കെ.കെ ഷാജു,തുടങ്ങിയവര്‍ സംസാരിച്ചു .