മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് സര്‍ക്കാറിന് കൈമാറാന്‍ സന്നദ്ധനാണെന്ന് ഡോ.ആസാദ് മൂപ്പന് അറിയിച്ചതോടെ നിര്‍ദ്ദേശം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി അടുത്ത ദിവസം തന്നെ ഡിഎം വിംസ് സന്ദര്‍ശിക്കും.തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുളള വിദഗ്ദ സമിതിയാണ് പഠനം നടത്തുക.വിദഗ്ദസമിതി പഠനം നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊളളും