പ്രകാശ ചിത്ര രചനയുടെ ഉപജ്ഞാതാവായ അനൂപ് ഉപാസനക്ക് ലോക റെക്കോര്‍ഡ് ലൈറ്റ് ഡ്രോയിംഗിന് പുത്തന്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചതിനാണ് ഫോട്ടോഗ്രാഫറായ അനൂപിന് യു ആര്‍ എസ് ലോക റെക്കോര്‍ഡഡ് ലഭിച്ചത്. അതിര്‍ത്തി ഗ്രാമമായ എരുമാട് സ്വദേശിയാണ് വയനാടിന്റെ ഈ അഭിമാനതാരം. അറിയപ്പെടുന്ന സെലിബ്രിറ്റിയായ അനൂപ് ഉപാസന വയനാട് വിഷന്‍ ചാനലിലും അതിഥിയായി എത്തിയിട്ടുണ്ട്.വെളിച്ചം മാധ്യമമാക്കി ശൂന്യതയില്‍നിന്ന് ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രകാശ വരയുടെ പ്രത്യേകത.ക്യാന്‍വാസ് ബ്രഷിനുപകരം ടോര്‍ച്ച് വെളിച്ചത്തെ 30 സെക്കന്റ് കൊണ്ട് ഒപ്പിയെടുത്ത് നിമിഷങ്ങള്‍ക്കകം വായുവില്‍ വിവിധ രൂപങ്ങള്‍ രചിക്കുന്നതാണ് ലൈറ്റ് ഡ്രോയിംങ് വിദ്യ. സിനിമാ മേഖലയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ അനൂപ് ഉപാസന കൊച്ചിയിലാണ് സ്ഥിരതാമസം. പിതാവില്‍ നിന്നാണ് ക്യാമറ കമ്പം പകര്‍ന്നുകിട്ടിയത്.