പുല്‍പ്പള്ളി പാതിരി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു തൃശ്ശൂര്‍ കോലഴി ചെറിയേലി വീട്ടില്‍ ദിലീപ് സി എ എന്നയാളെ രണ്ടുവര്‍ഷത്തിനുശേഷം പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം കേരളത്തിന്റെ പല ഭാഗങ്ങളിലായി പല പേരുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ മുന്‍പ് പലവട്ടം പോലീസിന്റെ കൈയില്‍ നിന്നും വഴുതി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്പി ശ്രീ ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി സിഐ ശ്രീ കെ പി ബെന്നിയും എസ് ഐ ശ്രീ അജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ആഷ്ലി, ടോണി, സുരേഷ്, വിജേഷ് എന്നിവരാണ് മൂവാറ്റുപുഴയില്‍ വേഷം മാറി ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്. 2012 പാലക്കാട് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ഇയാളെ പാലക്കാട് ജില്ലാ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.