കൽപ്പറ്റ: നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം നോട്ട് നിരോധനത്തിലൂടെ അറിഞ്ഞു കൊണ്ടും കൊറോണ കാലഘട്ടത്തിൽ അറിവില്ലായ്മ കൊണ്ടും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ 6- വർഷത്തിനിടെ 16- കോടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. 13 – കോടി കടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിനെതിരെ ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ ഒരുമിച്ച് പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ഐഎൻ ടി യു സി സംസ്ഥാന സെക്രട്ടറി പി.കെ.അനിൽകുമാർ സംയുക്ത ട്രേഡ് യൂണിയന്റെ പ്രക്ഷോപ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ, വി.ബാലചന്ദ്രൻ, ടി.മണി എന്നിവർ സംസാരിച്ചു.