വയനാട്ടിലെ പ്രസിദ്ധ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു. തറവാടിന്റെ കൂട്ടായ്മയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉത്സവങ്ങളാണെങ്കിലും ഇപ്രാവശ്യം നടീലിന്റെ ഉത്സവച്ഛായ പേരിനു മാത്രമായിരുന്നു.കൊറോണയുടെ പശ്ചാത്തലത്തില്‍ വ്യക്തമായ അകലം പാലിച്ച് തറവാട്ടില്‍ തന്നെ തയ്യാറാക്കിയ മാസ്കും ധരിച്ചാണ് എല്ലാവരും പാടത്തിറങ്ങിയത്. വയലിന്റെ വിസ്തൃതി അനുസരിച്ചു ആളുകളെ ക്രമീകരിച്ചായിരുന്നു ഞാറുനടീല്‍ ആരംഭിച്ചത്. തറവാട് മൂപ്പന് ചന്തു വിന്റേയും വാര്‍ഡ് മെമ്പറും ആരോഗ്യ പ്രവര്‍ത്തകയുമായ ബിന്ദു വിജയ കുമാറിന്റെയും മേല്‍നോട്ടത്തിലായിരുന്ന നടീല്‍ .
കരഭൂമി കൂടാതെ 14 ഏക്കറോളം വയലാണ് തറവാടിനുള്ളത് , വെളിയന്റെയും ഗന്ധകശാലയുടെയും മോശമല്ലാത്ത വിളവുകളാണ് ഓരോ വര്‍ഷവും ഇവിടെ നിന്നും ലഭിക്കുന്നത്. 400 ഓളം കുടുംബങ്ങള്‍ തറവാട്ടിനു കീഴിലുണ്ട്. അവരുടെയെല്ലാം ഒരാണ്ടിലേക്കുള്ള അരിയുടെ കരുതല്‍ ഇതില്‍ നിന്നും വേണം ലഭിക്കാന്‍. കൊറോണ നല്കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം തറവാട്ടിലെ പുതു തലമുറയിലെ എല്ലാ ചെറുപ്പക്കാരും പല ഘട്ടങ്ങളിലായി നാട്ടി ഉത്സവത്തില്‍ പങ്കാളികളാകാന്‍ എത്തിയിരുന്നു