ഹാര്‍ട്ട് ബീറ്റ് ട്രോമ കെയര്‍ സാന്ത്വന സ്പര്‍ശം പാലിയേറ്റീവ് വയനാട് ജില്ലാ ഉദ്ഘാടനവും എച്ച്ബിടി സി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും കബനി ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി കളക്ടര്‍ എന്‍ഐ ഷാജുനിര്‍വ്വഹിച്ചു. ഹാര്‍ട്ട് ബീറ്റ്‌സ് വയനാട് കോ ഓഡിനേറ്റര്‍ നജുമുദ്ദീന്‍ ഒണ്ടയങ്ങാടി അധ്യക്ഷനായിരുന്നു. എടവക പഞ്ചായത്തില്‍ നിര്‍ദ്ധന കുടുംബത്തിന് ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാകെയര്‍ വയനാട് ജില്ലാ ഘടകം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം അഡ്വ.റഷീദ് പടയനില്‍ നിന്നും ബേബി കാരക്കുനിഏറ്റുവാങ്ങി. നിസ്സാംവളളിയാട്ട് ,സിജ, ഷെജീര്‍ മാനന്തവാടി, ജാഫര്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ജെറീഷ് എംഎം, എല്‍ദോ പാറയ്ക്കല്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി.