മാനന്തവാടി ഗവ. യുപി സ്കൂളില്‍ കുട്ടികളുടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കാന്‍ രൂപ കല്‍പ്പന ചെയ്ത ലോക്ഡൗണ്‍ കാല ജി കെ ആക്ടിവിറ്റി പുസ്തക പ്രകാശനം മാനന്തവാടി ബിപിസി കെ എ മുഹമ്മദലി നിര്‍വഹിച്ചു. മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 25 വരെ സ്കൂള്‍ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഉത്തരം കണ്ടെത്താന്‍ നല്കിയ 575 ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. ലോക്ഡൗണ്‍ കാലത്തെ ആക്ടിവിറ്റിയില്‍ കൂടുതല്‍ പോയിന്റ് നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി. പ്രധാനധ്യാപകന് എംടി മാത്യു. സില്‍വിയ ജോണ്‍, എ അജയകുമാര്‍ സില്‍വിയ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.