ബസ് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ട് സ്വകാര്യബസ് മേഖലിയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്ന് ബസുടമകള്‍.ഇന്ധനത്തിന് സബ് സീഡിയും, ടാക്സ് ഒഴിവാക്കലും, വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ദ്ധനവും മാത്രമാണ് നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ മാര്‍ഗ്ഗമെന്നും ഉടമകള്‍.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ബസ് ചാര്‍ജ് ഇന്നുമുതല്‍ വര്‍ദ്ധിപ്പിച്ചുവെങ്കിലും സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സ്വകാര്യബസ് ഉടമകള്‍ പറയുന്നത്. നിലവിലെ ബസ് ചാര്‍ജ് വര്‍ദ്ധനവ് യാത്രക്കാരെ പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും അകറ്റാനെ ഉപകരിക്കുകയുള്ളുവെന്നാണ് ഉടമകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ധനനത്തിന് സബ്സീഡി നല്‍കുകയും, ടാക്സ് ഒഴിവാക്കുകയും, വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് അമ്പത് ശതമാനമായി ഉയര്‍ത്തുകയും വേണമെന്നാണ് ഉടമകളുടെ ആവശ്യം. നിലവില്‍ വന്‍സാമ്പത്തിക ബാധ്യതയാണ് സ്വകാര്യബസ് ഉടമകള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിലൂടെ ദിനംപ്രതി ഉണ്ടാവുന്നത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍പോലും വരുമാനം ലഭിക്കുന്നില്ല.