എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വേലിയമ്പം ദേവിവിലാസം വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഗോത്രവര്‍ഗത്തില്‍ നിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയേയും വയനാട് സിറ്റിക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍.യു. ഉലഹന്നാന് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര് രതീഷ് കുമാര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ബിജു തോമസ്, മാനേജര്‍ ബാബു വെങ്ങനശ്ശേരി, ജോസ് നെല്ലേടം, പി.എ. ഡിവന്‍സ്, ബേബി കൈനിക്കുടി, സി.ഡി. ബാബു, മാത്യു ഉണ്ണ്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.