മൊതക്കര പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ മലബാര്‍ കലാപവും വാരിയം കുന്നത്തും എന്ന വിഷയത്തില്‍ ഗ്രന്ഥാലയത്തിന്റെ വാട്സപ്പ് ഗ്രൂപ്പിലൂടെ സെമിനാര്‍ (വെബിനാര്‍) സംഘടിപ്പിച്ചു.8 മണിക്ക് ആരംഭിച്ച സെമിനാര്‍ ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. താലൂക്ക് ലൈബ്രറി പ്രസിഡണ്ട് പി.ടി സുഗതന് മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ പ്രഭാകരന്, സി.എം അനില്‍കുമാര്‍( (CP1M), , റ്റി കെ മമ്മൂട്ടി (INTUC),കെ ടി സുകുമാരന്‍ (ബിഎംഎസ്), ടി അസീസ് (യൂത്ത് ലീഗ്) രമേഷ് കുമാര്‍ (മാതൃഭൂമി ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് രഞ്ജിത്ത് മാനിയില്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി അരുണ്‍കുമാര്‍,എവി ഹരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.