- Advertisement -

- Advertisement -

തിരുനെല്ലിയില്‍ അതീവ  ജാഗ്രത 

0

അരണപ്പാറയിലെ ആദിവാസി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തില്‍ ജാഗ്രത ശക്തമാക്കി. യുവതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി.  പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈയിനിലാക്കി.  അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാണ്. നാല്, അഞ്ച്, ഒമ്പത്, 10, 12 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റുകള്‍. കര്‍ണാകയിലെ ഷെട്ടിഗരയില്‍നിന്നും  കഴിഞ്ഞ 23നാണ് യുവതിയും മറ്റ് അഞ്ച് പേരും ജില്ലയിലെത്തിയത്.

കോവിഡ് ബാധിതയായ യുവതി എത്തിയ കാട്ടിക്കുളത്തെ ഹോട്ടലും വസ്ത്രാലയവും അടച്ചു. രണ്ട് സ്ഥാപനത്തിലേയും മുഴുവന്‍ ജീവനക്കാരേയും ഹോം ക്വാറന്റൈനിലാക്കി. യുവതിയും ഒപ്പമുണ്ടായിരുന്നവരും സഞ്ചരിച്ച ഓട്ടോയിലെയും ജീപ്പിലേയും ഡ്രൈവര്‍മാരും ക്വാറന്റൈയിനിലാണ്.അരണപ്പാറ മിച്ചഭൂമി കോളനിയിലെ 25 പേരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പ്രൊമോട്ടറും ക്വാറന്റൈനിലാണ്.എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: ബി അഭിലാഷ്, ജില്ലാശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ: നൂന മര്‍ജ എ ന്നി വ ര്‍ തിരുനെല്ലിയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page