- Advertisement -

- Advertisement -

കടുവ പശുവിനെ ആക്രമിച്ചു

0

തോല്‍പെട്ടിയില്‍ കടുവ പശുവിനെ ആക്രമിച്ചു.ആളുകളേയും ആക്രമിക്കാന്‍ തിരിഞ്ഞെന്നു നാട്ടുകാര്‍. ഇന്ന് ഉച്ചകഴിഞ്ഞാണ് തോല്‍പെട്ടി നരിക്കല്ല് പീവിഎസ് പ്ലാന്റേഷന്‍ ബംഗ്ലാവിന് സമീപം മേയുകയായിരുന്ന എസ്സ്‌റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ ആറ് മാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്. കഴുത്തിനേറ്റ പരിക്ക്  ഗുരുതരമാണ്. ഒരു മാസത്തോളമായി കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. സംഭവം വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലന്നും ആരോപണമുണ്ട്. പ്രദേശത്തെ ഒരു കാപ്പിതോട്ടത്തിലെ ക്വാറിയിലാണ് കടുവ തമ്പടിക്കുന്നതെന്നും  ഇവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page