കല്‍പ്പറ്റ: രണ്ടു വര്‍ഷമായി കുടിശ്ശികയായ നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക, ഒരു വര്‍ഷമായി വൈകിയിരിക്കുന്ന ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി അവസാനിപ്പിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സാലറി കട്ട് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തില്‍ ഉറക്കം നടിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ വിളിച്ചുണര്ത്തല് സമരം നടത്തി. വയനാട് കളക്ടറേറ്റില്‍ ജില്ലാ ചെയര്മാന് വി സി.സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമരം ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ്.ഉമാശങ്കര്‍, കെ.പി.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.വി എബ്രഹാം, പി.എസ്.ഗിരീഷ് കുമാര്‍, ടി.അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.