വെല്ലുവിളികള്‍ അതിജീവിച്ച് നിസ്സാര്ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിക്കായി പോരാടുന്ന ഡോക്ടര്‍മാരെ ദേശീയ ഡോക്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പുല്‍പ്പള്ളി സാമുഹ്യരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലത, ഡോ.സണ്ണി ജോസഫ്, ഡോ.ഭട്ട് എന്നിവരെയാണ് ആദരിച്ചത്. ഡോക്ടര്‍ ദിനാചരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.എന്‍.യു . ഉലഹന്നാന്, മാത്യു മത്തായി ആതിര, സി പി ജോയിക്കുട്ടി, സണ്ണി തോമസ്, സി ഡി ബാബു, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.