തൃക്കൈപ്പറ്റ പഴശ്ശി ട്രൈബല്‍ ഹോസ്റ്റലില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിജയം നേടി. തൃക്കൈപ്പറ്റ ഗവ.ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. പഴശ്ശി സൊസൈറ്റി നേതൃത്വത്തിലാണ് ഹോസ്റ്റല്‍. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 51 ആദിവാസി വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നുണ്ട്. വാസുദേവന്‍ ചെയര്‍മാനായും സി.കെ ശശീന്ദ്രന് എം.എല്‍.എ എക്സിക്യൂട്ടീവ് ഡയറക്ടറായുമാണ് പഴശ്ശി സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.