2018 ലെ മഹാപ്രളയത്തില്‍ റോഡ് തകര്‍ന്നു. റോഡ് നന്നാക്കാന്‍ ഇതുവരെ നടപടിയില്ല. പ്രദേശവാസികളുടെ യാത്ര ദുരിതത്തില്‍.തലപ്പുഴ പുതിയിടം ചോയിമൂല – കുസുമഗിരി റോഡാണ് തകര്‍ന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടി ഇല്ലാത്തത്.നന്നാക്കാന്‍ എന്‍.ആര്.ഇ.ജി.യില്‍ ഫണ്ട് അനുവദിച്ചുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിശദീകരണം
2018 മഹാപ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും ഒട്ടുമിക്കതും ശരിയാക്കാന്‍ നടപടി ആയെങ്കിലും തലപ്പുഴ പുതിയിടം ചോയിമൂല – കുസുമഗിരി റോഡിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് ഇത് വരെ യാതൊരു അനക്കവുമില്ല.ഇടിഞ്ഞത് ഇടിഞ്ഞ പോലെ തന്നെ. 2018 ല്‍റോഡ് ഇടിഞ്ഞ റോഡ് ഇപ്പോള്‍ പുല്ലും കാടും നിറഞ്ഞ അവസ്ഥയിലാണ്. മാത്രവുമല്ല മൂന്ന് മീറ്റര്‍ വീതിയുള്ള റോഡ് ഇടിഞ്ഞതോടെ ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു പോകാനേ പറ്റൂ.വാഹനം കടന്നു പോകാന്‍ കഴിയുകയുമില്ല .റോഡ് ഇടിഞ്ഞ് സമീപത്തെ കരിവന്തൊടി ഷംസുദീന്റെ വീടിന് മുകളില്‍ മണ്ണ് പതിച്ചിട്ടും മാറ്റാനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഈ റോഡിനെ ആശ്രയിച്ച് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ യാത്ര ചെയ്യുന്നുണ്ട് .അതേ സമയം റോഡിന് എന്‍.ആര്.ഇ.ജി.എ ഫണ്ടില്‍ നിന്നും ഫണ്ട് വെച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ റോഡ് നന്നാക്കാന്‍ നടപടി ഉണ്ടാകുമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.