- Advertisement -

- Advertisement -

ജില്ലയില്‍ ഇന്ന് 291 പേര്‍ കൂടി പുതുതായി നിരീക്ഷണത്തിലായി

0

ജില്ലയില്‍ ഇന്ന് 291 പേര്‍ കൂടി പുതുതായി നിരീക്ഷണത്തിലായി. 261 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3706 ആയി. 44 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 319 പേര്‍ ഉള്‍പ്പെടെ 1783 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3197 സാമ്പിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചതില്‍ 2563 എണ്ണം നെഗറ്റീവും 63 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 567 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4804 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3866 സാമ്പിളുകളില്‍ 3833 എണ്ണം നെഗറ്റീവാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page