വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാരാമ്പറ്റ ഗവണ്മെന്റ് ഹൈസ്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 67 വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിക്കുകയും, ഹിജാസ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി ഫുള്‍ എ പ്ലസ് നേടുകയും ചെയ്തു. 100% വിജയം മൂന്നാം വര്‍ഷവും ലഭിക്കുന്നതിനായി കഠിനാധ്വാനം ചെയ്ത അധ്യാപകര്‍, എച്ച് എം, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എല്ലാവര്ക്കും പിടിഎ അഭിനന്ദനങ്ങള്‍ അറിയിച്ചു