മാനന്തവാടി നഗരസഭ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്പില് ധര്‍ണ്ണ നടത്തി. ധര്‍ണ്ണ. ബി.ജെ.പി. ജില്ലാ സെക്രട്ടറി വില്‍ഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്തു. ഷിംജിത്ത് കണിയാരം അദ്ധ്യക്ഷനായിരുന്നു.കെ.ജയേന്ദ്രന്‍, പുനത്തില്‍ രാജന്, സനീഷ് ചിറക്കര, മനോജ് പിലാക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.