ചൈതന്യ ഗ്രന്ഥശാലയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠന ക്ലാസ്സ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസ്സീമ പൊന്നാണ്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് നല്കിയ ഫര്‍ണിച്ചറിന്റെ താക്കോല്‍ ദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി മമ്മൂട്ടി നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ മെമ്പര്ദിവാകരന് മാസ്റ്റര്‍ ,വാരാംമ്പറ്റ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റര് ജെയ്സണ്‍ ,അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് രമോയി അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ സെക്രട്ടറി പി.പി. ചാക്കോ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.അന്ത്രു നന്ദിയും പറഞ്ഞു.