പാട്ടവയലില്‍ ലോറി ഡ്രൈവറെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മേട്ടുപാളയം സ്വദേശി നാഗരാജ് (39) നെ ഊട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 6 മണിക്ക് സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് ബത്തേരിയിലേക്ക് വാഴ കന്നുമായി വരികയായിരുന്നു.