ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാതിരുന്ന പനമരം പഞ്ചായത്തിലെ മാതങ്കോട് കോളനിയില്‍ പനമരം ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ നേത്യത്വത്തില്‍ ഓണ്‍ലൈന്‍ പഠനം സൗകര്യം ഒരുക്കി.പനമരം സബ്.ഇന്‍സ്പെക്ടര്‍ സി.ഷൈജു ടെലിവിഷന്‍ കൈമാറി.
ഹെഡ്മാസ്റ്റര് വി.എം മോഹനന് ഉദ്ഘാടനം ചെയ്തു.അധ്യാപകരായ ടി.ടി ജെയിംസ്,ഇമ്മാനുവല്‍ ഒ.സി,എം.സി.ഷിബു, രേഖ.കെ, ശകുന്തള, പി.ജെ.റോസമ്മ, സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.