കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെയും, ബാങ്കുകളുടെയും വിവേചനപരമായ നിലപാടുകള്‍ക്കെതിരെ ഫര്‍ണ്ണിച്ചര്‍ മാനുഫാക്ചര്‍ ആന്റ് മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി കനറാ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സംസ്ഥാന കമ്മിറ്റി അംഗം ഹാരിസ് ഹൈടെക് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് കെ കെ എസ് നായര്‍ അധ്യക്ഷനായിരുന്നു. ടി കെ അനില്‍ കുമാര്‍, യാസിര്‍ മലബാര്‍, നൗഷാദ് എന്നിവര്‍ സംസാരിച്ചു