ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുക, കോവിഡ് ക്വാറന്റയിന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റി നേതൃത്വത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ഡി .വൈ .എഫ്.ഐ.മുന്‍ ജില്ലാ ജോ. സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ ജോളി സ്കറിയ ധര്‍ണ ഉദ്ഘാടനം ചെയ്തു.മേഖല കമ്മിറ്റി പ്രസിഡന്റ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.റഷീദ്, സഫര്‍ എന്നിവര്‍ സംസാരിച്ചു.