എസ്എസ്എല്‍സി, റ്റിഎച്ച്എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ.ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പി ആര് ചേമ്പറില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കും. വയനാട്ടില്‍ നിന്ന് ഇത്തവണ എസ്എസ്എല്‍സി എഴുതിയത് 11682 കുട്ടികള്‍. പരീക്ഷാ ഫലം അറിയിക്കാന്‍ വയനാട് വിഷനില്‍ ഉച്ച്ക്ക് 2 മണിമുതല്‍ പ്രത്യേക സജ്ജീകരണങ്ങള്‍. 83 30 89 01 43എന്ന നമ്പറില്‍ നേരിട്ട് വിളിച്ച് ഫലം അറിയാം
www.result.kite.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും സഫലം 2020 മൊബൈല്‍ ആപ് വഴിയും ഫലമറിയാം. സംസ്ഥാനത്തൊട്ടാകെ 422450 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത. വയനാട്ടില്‍ പരീക്ഷയെഴുതിയ 11682 പേരില്‍ 5880 പേര് ആണ്‍കുട്ടികളും 5802 പെണ്‍കുട്ടികളുമാണ്. പട്ടിക ജാതി വിഭാഗത്തില്‍ 243 പെണ്‍കുട്ടികളും 266 ആണ്‍കുട്ടികളുമടക്കം 512 പേര് എസ്എസ്എല്‍സി എഴുതി. പട്ടിക വര്‍ഗ്ഗത്തില്‍ 1272 പെണ്‍കുട്ടികളും 1176 ആണ്‍കുട്ടികളുമടക്കം 2457 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി എഴുതിയിട്ടുണ്ട്. പ്രൈവറ്റായി പരീക്ഷക്കിരുന്നത് 196 പേരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ ഇത്തവണ എഴുതിയത് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ്. 423 പേര്. കുറവും കുട്ടികള്‍ പരീക്ഷക്കിരുന്നത് കോളേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍. 13 കുട്ടികള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടക്ക് നിര്‍ത്തി വെച്ച പരീക്ഷ മെയ് 26ന് പുനരാരംഭിച്ച് 28നാണ് പൂര്‍ത്തിയാക്കിയത്.മൂല്യ നിര്‍ണയം 2 ദിവസം മുമ്പ് പൂര്‍ത്തിയായി.