ചക്ക മഹാത്മ്യത്തില്‍ പേര് കേട്ട തലപ്പുഴയില്‍ വീണ്ടും കൗതുകകരമായ ചക്ക വിരിഞ്ഞു.ലോകം തന്നെ ചര്‍ച്ച ചെയ്യുന്ന കൊറോണ വൈറസിന് സമാനമായ ചക്കയാണ് ഉണ്ടായത് കണ്ടാല്‍ കൗതുകം തോന്നുന്ന ചക്ക ഉണ്ടായത് വാഴ കുല കച്ചവടം നടത്തുന്ന സി.കെ.ഹംസയുടെ പറമ്പിലും.കൊറോണ വൈറസിനെ ശാസ്ത്രം നല്കിയ മാതൃക എങ്ങനെയാണോ അതിന് സമാനമായ ആകൃതിയിലാണ് ഈ ചക്ക വിരിഞ്ഞത്.57 കിലോയും 62 കിലോയുമുള്ള ചക്ക ഇത്തവണ തലപ്പുഴ കൈതകൊല്ലിയിലും കണ്ണോത്ത് മലയിലും ഉണ്ടായത് ഏറെ കൗതുകകരമായിരുന്നു. ഇപ്പോള്‍ വിരിഞ്ഞ ഈ ചക്കയും കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകകരമാണ്.ചക്ക കാണാന്‍ നിരവധി പേരാണ് തലപ്പുഴ കമ്പി പാലത്ത് എത്തുന്നത്.