കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് ലെറ്റ്‌സ് പബ്ലിഷേഴ്‌സ് നടത്തുന്ന ”വായനക്കാരനും വായനശാലക്കുമൊപ്പം”എന്ന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.ജില്ലാ തല ഉദ്ഘാടനം പത്മ പ്രഭാ ഗ്രന്ഥാലയത്തില്‍ വെച്ച് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് പ്രമുഖ നിരൂപകനും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ ഒ.കെ.ജോണി നിര്‍വഹിച്ചു.ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.രവീന്ദ്രന്‍, കെ.എ.സ്‌കറിയ,എ.അമീര്‍, ജുനൈദ് കൈപ്പാണി എന്നിവര്‍ സംബന്ധിച്ചു.